ചെന്നൈ: തമിഴ്‌നാട്ടില്‍ സി.എ.എ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സാമി.
ഏതാണ്ട് പത്ത് ലക്ഷത്തോളം കേസുകളാണ് ഇതോടെ പിന്‍വലിക്കാന്‍ പോകുന്നത്.
പൊലീസിനെ അക്രമിച്ച കേസുകള്‍ ഒഴികെ ബാക്കിയെല്ലാം പിന്‍വലിക്കാനാണ് തീരുമാനം. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചവരുടെ കേസുകളും പിന്‍വലിക്കും. തെങ്കാശിയില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കവെ ആയിരുന്നു പ്രഖ്യാപനം.
കൊവിഡ് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് പൊതുജനങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്ത കേസുകളും സി.എ.എ വിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകളും പിന്‍വലിക്കുമെന്ന് എടപ്പാടി പളനി സാമി റാലിയില്‍ പറഞ്ഞു.
കൂടംകുളം ആണവനിലയത്തില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെയുള്ള കേസുകളും പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും പളനി സാമി പറഞ്ഞു.
നേരത്തെ പാര്‍ലിമെന്റില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചാണ് അണ്ണാ ഡി.എം.കെ വോട്ട് ചെയ്തത്.
സി.എ.എ പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാനുള്ള അണ്ണാ ഡി.എം.കെ സര്‍ക്കാരിന്റെ നീക്കം ബി.ജെ.പിയെ ചൊടിപ്പിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക