റൊണാള്‍ഡൊയുടെ കഷ്ടകാലം തീരുന്നു; ഇനി യുണൈറ്റഡ് മാഡ്രിഡ് കളമാകും; റിപ്പോര്‍ട്ടുകള്‍
Football
റൊണാള്‍ഡൊയുടെ കഷ്ടകാലം തീരുന്നു; ഇനി യുണൈറ്റഡ് മാഡ്രിഡ് കളമാകും; റിപ്പോര്‍ട്ടുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th August 2022, 9:49 pm

 

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ തൃപ്തനല്ലെന്ന് ഒരുപാട് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രധാന ഫുട്‌ബോള്‍ മാധ്യമങ്ങളുടെയെല്ലാം പ്രധാന തലക്കെട്ടും റൊണാള്‍ഡൊഡേയും യുണൈറ്റഡിനെയും സംബന്ധിച്ചുള്ളതാണ്.

ടീമുമായി ബന്ധപ്പെട്ട് ഒരുപാട് നെഗറ്റീവ് വാര്‍ത്തകളാണ് പുറത്തുവരുന്നതെല്ലാം. റോണോയെ കുറിച്ചും ഒരുപാട് അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. എന്നാല്‍ നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ റോണോക്കും യുണൈറ്റഡ് ആരാധകര്‍ക്കും ആശ്വാസം നല്‍കുന്നതാണ്.

റോണോയുടെ മുന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡ് സൂപ്പര്‍ മിഡ് ഫീല്‍ഡര്‍ കസമീറോക്ക് യുണൈറ്റഡില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. റയല്‍ മാഡ്രിഡുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. താരം ക്ലബ്ബിനോടും സഹതാരങ്ങളോടും ഇതിനകം സംസാരിച്ചിട്ടുണ്ടെന്നും ഇതില്‍ പറയുന്നു.

ലോകത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലെ വലിയ പേരുകളിലൊന്നാണ് റയല്‍ മാഡ്രിഡിന്റെ മധ്യനിരയിലെ സ്ഥിരം മുഖമായ കസമീറോ. താരവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചര്‍ച്ചകള്‍ നടത്തിയതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അദ്ദേഹത്തിനായി ഇതുവരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി ബിഡ് ചെയ്തിട്ടില്ല. കസമീറോ റയല്‍ വിടാന്‍ ഒരുക്കമാണെന്ന് പറഞ്ഞാല്‍ യുണൈറ്റഡ് ഔദ്യോഗിക നീക്കങ്ങള്‍ ആരംഭിക്കും.

മധ്യനിരയില്‍ ഏറെ യുവതാരങ്ങളുള്ള റയല്‍ മാഡ്രിഡ് കസമീറോ ആവശ്യപ്പെടുകയാണെങ്കില്‍ ക്ലബ് വിടാന്‍ സമ്മതിക്കും. 50 മില്യണ്‍ യൂറോയോളം റയല്‍ മാഡ്രിഡ് ആവശ്യപ്പെടുമെന്നാണ് യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്. 30കാരനായ കസമീറോ അവസാന ഏഴ് വര്‍ഷങ്ങളായി റയല്‍ മാഡ്രിഡിനൊപ്പമുണ്ട്. അഞ്ച് ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ 18 കിരീടങ്ങള്‍ താരം റയലിനൊപ്പം നേടിയിട്ടുണ്ട്.

#mufc advancing with a possible €60m move for Casemiro. Given we’ve all seen this movie before, would be remarkable if they did actually sign himhttps://t.co/HQffrYjLI3

— Samuel Luckhurst (@samuelluckhurst) August 18, 2022

Content Highlight: Casemero might Move to Manchester United From Real Madrid