കൊച്ചി: സീറോ മലബാര്‍ സഭയുടെ അനധികൃത ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ ഒന്നാം പ്രതി ചേര്‍ത്ത് കേസെടുത്തു. കര്‍ദ്ദിനാളിനെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
കേസില്‍ രണ്ടാംപ്രതി ഫാ. ജോഷി പുതുവ, മൂന്നാംപ്രതി സെബാസ്റ്റ്യന്‍ വടക്കുമ്പാട് എന്നിവര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇടപാടിന്റെ പ്രധാന ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസിനെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം ഉത്തരവ് റദ്ദാക്കാന്‍ കര്‍ദ്ദിനാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് പറഞ്ഞു.
നിലവില്‍ കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിയമോപദേശം നല്‍കിയിരുന്നതാണ്.
ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്റെ നിയമോപദേശം പൊലീസിനു കൈമാറിയിരുന്നു.
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കഴിഞ്ഞ ദിവസമാണു ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കൊച്ചി സെന്‍ട്രല്‍ പൊലീസിനു ലഭിച്ചത്. ഇതേത്തുടര്‍ന്നാണു നിയമോപദേശം തേടിയിയത്.
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി തുടങ്ങിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ കേസില്‍ ഉണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.