ഹൈദരാബാദ്: മതവികാരം വൃണപ്പെടുത്തിയെന്ന പരാതിയില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. റീന്‍ ബസാറിലെ പൊലീസാണ് മുസ്ലീങ്ങള്‍ക്കെതിരായ പ്രസംഗത്തിന് ബി.ജെ.പി എം.എല്‍.എ രാജാ സിംഗിനെതിരെ കേസെടുത്തത്.
“ഒരു പ്രസംഗത്തില്‍ പ്രകോപനപരവും മുസ്ലീം മതവികാരം വൃണപ്പെടുത്തുന്നതുമായ പരാമര്‍ശം രാജാ സിംഗ് നടത്തിയതായി മജ്ലീസ് ബച്ചാഓ തെഹ്രീക്ക് എന്ന പാര്‍ട്ടിയുടെ പ്രവര്ത്തകന് ഇഖ്ബാലില്‍ നിന്നും മാര്‍ച്ച് 26ന് ഞങ്ങള്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇരു മതസ്ഥര്‍ക്കുമിടയില്‍ കലഹങ്ങളെ പ്രോല്‍സാഹിക്കുന്നു എന്നും പരാതിയില്‍ പറയുന്നു”, റീന്‍ ബസാര്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.
പരാതിയില്‍ നിയമോപദേശം സ്വീകരിച്ച ശേഷം ഐ.പി.സി 295-എ, 153-ബി, 505, 298 എന്നീ വകുപ്പുകളിലാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളതെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Watch doolNews Video:
പൊള്ളുന്ന വേനലിൽ തളരുന്ന ശരീരങ്ങൾ
Also Read: