പാട്‌ന: അനുപം ഖേറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ആക്‌സിഡന്റല്‍ പ്രൈ മിനിസ്റ്ററിന്റ പേരില്‍ അനുപം ഖേറുള്‍പ്പടെ ചിത്രത്തിന്റ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് റെജിസ്റ്റര്‍ ചെയ്തു.
സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകനാണ് കേസ് നല്‍കിയിരിക്കുന്നത്. മുസാഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് രെജിസ്റ്റര്‍ ചെയ്തു.
ജനുവരി 8ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി വാദം കേള്‍ക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും അദ്ദേഹത്തിന്റെ പ്രസ് അ
അഡ്വസര്‍ സഞ്ജയ ബാരുവിനെയും അവതരിപ്പിച്ച അനുപം ഖേര്‍, അക്ഷയ് ഖന്ന എന്നിവര്‍ക്കെതിരെയാണ് പരാതി.
Also Read: ഹര്‍ത്താല്‍ തുടങ്ങി; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ അക്രമം
“ഇത് എന്നെയും മറ്റ് പലരേയും വേദനിപ്പിച്ചു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവരെയും ചിത്രത്തില്‍ വ്യക്തി ഹത്യ ചെയ്യുന്നു എന്നാണ് ആരോപണം.
ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ പരാതി നല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തു വന്നതിനു പിന്നാലെ ചിത്രത്തെ ചൊല്ലിയുള്ള ബി.ജെ.പി- കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമായത്. നേരത്തെ ട്രെയ്്ലര്‍ ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കു വെച്ചത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങ് ആവശ്യപ്പെട്ട് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. റിലീസിനു മുമ്പ് പ്രത്യേക സ്‌ക്രീനിങ്ങ് അനുവദിച്ചില്ലെങ്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ മറ്റു വഴികള്‍ നോക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.