| Saturday, 16th March 2019, 2:57 pm

രാജീവ് ഗാന്ധി അന്താരാഷ്ട്ര എയര്‍പ്പോര്‍ട്ടിലെ കഫേയില്‍ നിന്നും രാഹുലിന് കുടിക്കാന്‍ നല്‍കിയത് പഴകിയ ചായ; കേസ് രജിസ്റ്റര്‍ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പഴക്കം ചെന്ന ചായപ്പൊടി ഉപയോഗിച്ച് തയ്യാറാക്കിയ ചായ നല്‍കിയ കഫേയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെ പ്ലാസ പ്രീമിയം ലോഞ്ചിനെതിരെയാണ് ഐ.പി.സി സെക്ഷന്‍ 273 പ്രകാരം കേസെടുത്തത്.

കാലാവധി കഴിഞ്ഞ ടീ ബാഗ് ഉപയോഗിച്ചാണ് ചായ തയ്യാറാക്കിയതെന്ന് വ്യക്തമായതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


ജെ.ഡി.എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു


മാര്‍ച്ച് 9ന് തെലങ്കാനയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് സംഭവം. എയര്‍പോര്‍ട്ടിലിറങ്ങിയ രാഹുല്‍ ചായ കുടിക്കാനായി വിമാനാത്തവളത്തിനകത്തെ കഫേയില്‍ കയറിയതായിരുന്നു.

എന്നാല്‍ രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കിയ ചായയില്‍ ഉപയോഗിച്ച ചായപ്പൊടി കാലാവധി കഴിഞ്ഞതാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉത്പ്പനത്തിന്റെ ഡേറ്റ് കഴിഞ്ഞതാണെന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. തുടര്‍ന്നാണ് സ്ഥാപനത്തിനെതിരെ കേസെടുത്തത്.

കുറ്റം തെളിഞ്ഞാല്‍ ആറ് മാസം വരെ തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന കേസാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവരുടെ വി.വി.ഐ.പി സുരക്ഷ അതീവ ഗൗരവത്തോടെയാണ് രാജ്യത്ത് കൈകാര്യം ചെയ്തുപോരുന്നത്.

We use cookies to give you the best possible experience. Learn more