തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി പാതയോരത്ത് അടുപ്പുകൂട്ടിയ സ്ത്രീകള്‍ക്കെതിരെ കേസ്. പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. എഫ്.ഐ.ആര്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രാഥമികമായി ആയിരം സ്ത്രീകള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പാതയോരപൊതുയോഗ നിരോധന നിയമപ്രകാരമാണ് നടപടി.
ഗതാഗത തടസ്സമുണ്ടാക്കി, റോഡില്‍ ചുടുകല്ലുകളിട്ടു, വഴി മുടക്കി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പൊങ്കാലയില്‍ പങ്കെടുത്ത മുഴുവനാളുകള്‍ക്കുമെതിരെ കേസെടുക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
പോലീസ് നടപടിക്കെതിരെ സി.പി.ഐ.എമ്മും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മൗനാനുവാദത്തോടെയാണ് പോലീസ് നടപടിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഹിന്ദുവിരുദ്ധ സര്‍ക്കാരാണെന്ന് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടിയുടെയും അദ്ദേഹം നയിക്കുന്ന സര്‍ക്കാരിന്റെയും വര്‍ഗീയ നിലപാടാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പൊതുനിരത്തില്‍ പൊതുയോഗം നിരോധിച്ച കോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് കാണിച്ച് കേരള യുക്തിവാദി സംഘം പ്രസിഡന്റ് കലാധരന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് പങ്കെടുക്കുന്നവര്‍ക്കെതിരെ പാതയോരനിരോധന നിയമപ്രകാരം കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വാക്കുനല്‍കിയിരുന്നു.
Kerala news in English