| Friday, 9th March 2018, 2:50 pm

ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹികപീഡനത്തിന് കേസെടുത്തു. ഭാര്യ ഹാസിന്‍ നല്‍കിയ പരാതിയിലാണ് കേസ്.

ഇന്ത്യന്‍ ശിക്ഷാ നിയമം 498 എ വകുപ്പ് പ്രകാരം കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

രണ്ടുവര്‍ഷത്തിലേറെയായി ഷമി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നുമായിരുന്നു ഹാസിന്റെ ആരോപണം

ഷമി യുവതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും അവരുമായുള്ള പേഴ്സണല്‍ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളുമാണ് ഹാസിന്‍ ഷെയര്‍ ചെയ്തത്.

“ഞാന്‍ പോസ്റ്റു ചെയ്തതെല്ലാം മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഷമിയുടെ പ്രവൃത്തി ഇതിനേക്കാള്‍ ഏറെ ക്രൂരമാണ്. ഒന്നിലേറെ സ്ത്രീകളുമായി അദ്ദേഹത്തിന് അടുപ്പമുണ്ട്.” ജഹാന്‍ പറഞ്ഞു.

2014ല്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് നല്‍കിയ ഫോണായിരുന്നു അതെന്നും ഷമിയുടെ ബി.എം.ഡബ്ല്യു കാറില്‍ ഗര്‍ഭനിരോധന സാമഗ്രികള്‍ക്കൊപ്പമാണ് ഈ ഫോണ്‍ തനിക്കു ലഭിച്ചതെന്നും അവര്‍ പറയുന്നു.

ഫോണില്‍ പല പാറ്റേണുകളും പരീക്ഷിച്ചപ്പോള്‍ ഒരു പാറ്റേണ്‍ മാച്ചു ചെയ്തെന്നും അതുവഴിയാണ് ചാറ്റ് വിശദാംശങ്ങള്‍ ലഭിച്ചതെന്നും അവര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more