| Thursday, 18th January 2018, 9:33 pm

നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം; വൈസ് പ്രിന്‍സിപ്പലടക്കം നാലുപേര്‍ക്കെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെഹ്‌റു കോളേജിലെ നിയമ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പ്രേരണക്കുറ്റത്തിനു കേസെടുത്തു. നെഹ്റു ഗ്രൂപ്പിന്റെ ഒറ്റപ്പാലം ലക്കിടി ജവര്‍ഹര്‍ലാല്‍ ലോ കോളേജ് ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ശ്രമത്തിലാണ് കോളേജ് വൈസ് പ്രിന്‍സിപ്പലുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തത്.

കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ കൃഷ്ണമൂര്‍ത്തി, ലീഗല്‍ അഡ്വൈസര്‍ ഉണ്ണികൃഷ്ണന്‍, ഓഫീസ് അസിസ്റ്റന്റ് വത്സലകുമാര്‍, അദ്ധ്യാപിക ഷീന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അതേസമയം, ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ പേരിലുണ്ടായിരുന്ന സസ്പെന്‍ഷന്‍ പിന്‍വലിച്ചു. എസ്.എഫ്.ഐയും കോളേജ് മാനേജ്മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനമായത്.

കഴിഞ്ഞദിവസമായിരുന്നു പാലക്കാട് സ്വദേശിയും ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയുമായ അര്‍ഷാദ് ക്ലാസ് മുറിയില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒരുമാസം മുമ്പ് ക്ലാസ് മുറിയില്‍ വച്ച് മദ്യപിച്ചെന്നാരോപിച്ച് അര്‍ഷാദടക്കം ചിലരെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. താന്‍ കുറ്റക്കാരനല്ലെന്ന് പറഞ്ഞിട്ടും അര്‍ഷാദിനെ ക്ലാസില്‍ കയറ്റില്ലെന്ന നിലപാടില്‍ മാനേജ്മെന്റ് ഉറച്ചുനിന്നതിനെത്തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥി ആത്മഹത്യ

കഴിഞ്ഞ ദിവസം രാവിലെ ക്ലാസിലെത്തിയ അര്‍ഷാദിനോട് ക്ലാസിലിരുന്നാല്‍ പഠിപ്പിക്കില്ലെന്ന് അദ്ധ്യാപകര്‍ പറഞ്ഞതായാണ് വിവരം. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അര്‍ഷാദിനെ കോളേജ് അധികൃതര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കൂട്ടാക്കിയില്ലെന്നും ഇടവേള സമയത്ത് കുട്ടികള്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more