കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യാഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത്ത് ഫോണ്‍ ഓഫാക്കി മുങ്ങിയതായി റിപ്പോര്‍ട്ട്. കേസില്‍ ശരത്തിനേയും ഖത്തറിലെ ബിസിനസ് പങ്കാളി മെഹ്ബൂബ് പി. അബ്ദുല്ലയേയും ക്രൈംബ്രാഞ്ച് ഒരുമിച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
ശരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണം സംഘം ഇതുവരേയും പുറത്തുവിട്ടിട്ടില്ല. പ്രതികള്‍ നടത്തിയ ഗൂഢാലോചനയുടെ ശബ്ദരേഖയുമായി ശാസ്ത്രീയമായി ഒത്തുനോക്കാന്‍ ഇരുവരുടേയും ശബ്ദ സാമ്പിളുകള്‍ അന്വേഷണ സംഘം ശേഖരിക്കും.
അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട വി.ഐ.പി താനല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കോട്ടയം സ്വദേശിയായ മെഹ്ബൂബ് രംഗത്തെത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ലെന്നും നടിയെ ആക്രമിച്ച കേസിലെ വ്യവസായി താനല്ലെന്നും മെഹ്ബൂബ് പറഞ്ഞിരുന്നു.
ദിലീപിനെ ഒരു തവണ മാത്രമാണ് വീട്ടില്‍ പോയി കണ്ടതെന്നും ഹോട്ടല്‍ ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു അതെന്നും മെഹ്ബൂബ് പറഞ്ഞിരുന്നു.
കേസിലെ വി.ഐ.പിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തില്‍ വ്യവസായി മെഹ്ബൂബിന്റെ ഫോട്ടോയുമുണ്ടായിരുന്നെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
വി.ഐ.പി താന്‍ അല്ലെന്ന് പറഞ്ഞുകൊണ്ടുള്ള മെഹ്ബൂബിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ പരാമര്‍ശം.
വി.ഐ.പി മെഹ്ബൂബ് ആണെന്നോ അല്ലെന്നോ തനിക്ക് പറയാന്‍ സാധിക്കില്ലെന്നും പക്ഷെ പൊലീസ് കാണിച്ച മൂന്നു ഫോട്ടോകളിലൊന്നില്‍ മെഹബൂബിന്റേതുമുണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. 12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളേയും വിസ്തരിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
കേസിലെ പ്രധാനപ്പെട്ട ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജിയും ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്.
മുന്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Case of attempting to endanger an investigating officer; Dileep’s close friend turned off the phone and drowned