| Tuesday, 3rd December 2019, 3:04 pm

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് അപേക്ഷ നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. പരിശോധനയ്ക്കുള്ള വിദഗ്ധനെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഒരാഴ്ചയ്ക്കകം ഇതു സംബന്ധിച്ച വിവരം അറിയിക്കണമെന്ന് വിചാരണക്കോടതി വ്യക്തമാക്കി. ദിലീപ് കോടതിയില്‍ നേരിട്ട് ഹാജരായില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയ ഒന്‍പതാം പ്രതി സനില്‍കുമാറിന്റെ ജാമ്യക്കാരെ ഇന്നു വിളിച്ചു വരുത്തി. ജാമ്യം റദ്ദാക്കിയ സനല്‍കുമാറിനെ ഹാജരാക്കാന്‍ ജാമ്യക്കാര്‍ക്ക് കോടതി പത്താം തിയതി വരെ സമയം നല്‍കി. ഇതിനുള്ളില്‍ പ്രതിയെ ഹാജരാക്കിയില്ലെങ്കില്‍ ജാമ്യത്തുകയായ എണ്‍പതിനായിരം രൂപ സാക്ഷികളില്‍ നിന്നും ഈടാക്കുമെന്ന് കോടതി അറിയിച്ചു. കേസ് ഈമാസം പതിനൊന്നിന് വീണ്ടും പരിഗണിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസമാണ് ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് കാണാമെന്ന് സുപ്രീംകോടതി അറിയിച്ചത്.
പ്രോസിക്യൂഷന്റെ കൈയിലുള്ള മെമ്മറി കാര്‍ഡിലെ ഉള്ളടക്കം ലഭിക്കാനായാണ് ദിലീപ് ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ നേരിട്ട് നല്‍കാനാവില്ലെന്നും ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്കോ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നുമായിരുന്നു കോടതി ഉത്തരവ്.

Latest Stories

We use cookies to give you the best possible experience. Learn more