| Monday, 30th January 2017, 7:19 pm

മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്ന് പരാമര്‍ശം ബി.ജെ.പി നേതാവിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


“ഞാന്‍ അധികാരത്തിലെത്തിയാല്‍ ഖൈരാനയിലും ദയൂബന്ദിലും മൊറാദാബാദിലും കര്‍ഫ്യൂ പ്രഖ്യാപിക്കും സുഹൃത്തുക്കളേ” എന്നായിരുന്നു റാണ പ്രസംഗിച്ചിരുന്നത്.


ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വന്നാല്‍ മുസ്‌ലിം ഭൂരിപക്ഷ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ബി.ജെ.പി എം.എല്‍.എ സുരേഷ് റാണയ്‌ക്കെതിരെ കേസെടുത്തു.

ഐ.പി.സി 505, 125, വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്ത്. റാണ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായും പൊലീസ് പറഞ്ഞു.

“ഞാന്‍ അധികാരത്തിലെത്തിയാല്‍ ഖൈരാനയിലും ദയൂബന്ദിലും മൊറാദാബാദിലും കര്‍ഫ്യൂ പ്രഖ്യാപിക്കും സുഹൃത്തുക്കളേ” എന്നായിരുന്നു റാണ പ്രസംഗിച്ചിരുന്നത്.


Read more: ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശത്തിനെതിരെ 11 ലക്ഷം പേര്‍ ഒപ്പിട്ടു


ശ്യാംലി ജില്ലയിലെ താന ഭവനിലെ ബി.ജെ.പി ബൂത്ത് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് റാണയുടെ പരാമര്‍ശം.  നേരത്തെ മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ബി.ജെ.പി നേതാവാണ് റാണ.

മുന്‍കൂര്‍ അനുമതിയില്ലാതെ തെരഞ്ഞെടുപ്പ് യോഗം നടത്തിയതിന് കഴിഞ്ഞ ദിവസം റാണയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസും. ഉത്തര്‍പ്രദേശ് ബി.ജെ.പി ഉപാധ്യക്ഷനാണ് റാണ.

We use cookies to give you the best possible experience. Learn more