ലക്‌നൗ: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകം എ പ്രൊമിസ്ഡ് ലാന്‍ഡിനെതിരെ ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ കേസ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ചും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ അവരെ അവഹേളിക്കുന്നതാണെന്ന് കാണിച്ചാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
ഉത്തര്‍ പ്രദേശിലെ ലാല്‍ഗഞ്ജിലെ സിവില്‍ കോടതിയിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഓള്‍ ഇന്ത്യ റൂറല്‍ ബാര്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഗ്യാന്‍ പ്രകാശ് ശുക്ലയാണ് കേസ് ഫയല്‍ ചെയ്തത്. ഡിസംബര്‍ ഒന്നിനാണ് ഇതില്‍ വാദം കേള്‍ക്കുന്നത്.
മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചും രാഹുല്‍ ഗാന്ധിയെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത് അവരെ പരിഹസിക്കുന്നത് പോലെയാണെന്നും ഇത് രാജ്യത്തിന്റെ പരമാധികാരത്തെ ആക്രമിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.
ഈ നേതാക്കളെ പിന്തുണയ്ക്കുന്ന ലക്ഷക്കണക്കിന് അണികളുണ്ടെന്നും ഇവരെക്കുറിച്ചുള്ള പരാമര്‍
ശം അവരെ മുറിപ്പെടുത്തുമെന്നും അഭിഭാഷകന്‍ പരാതിയില്‍ പറയുന്നു. പരാമര്‍ശത്തില്‍ ദുഃഖിതരായ പ്രവര്‍ത്തകര്‍ പുസ്തകത്തിനെതിരെ തെരുവില്‍ പ്രതിഷേധം സംഘടിപ്പിക്കും, അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകും. അതിനാല്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പറയുന്നത്.
രാഹുലിനെതിരെ ഒരു ഭീഷണിയും ഇന്ന് വരെ ഉയര്‍ത്താത്തതിനാലാണ് മന്‍മോഹന്‍ സിങ്ങിനെ സോണിയ പ്രധാനമന്ത്രിയാക്കിയതെന്നായിരുന്നു ഒബാമയുടെ പുസ്തകത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെക്കുറിച്ച് പറഞ്ഞത്. അസാധാരണമായ വിവേകമുള്ളയാളാണ് മന്‍മോഹനെന്നും ഒബാമ പുസ്തകത്തില്‍ പറയുന്നു.
ഒരു വിഷയത്തിലും താല്പര്യമില്ലാത്ത ആളാണ് രാഹുല്‍ എന്നാണ് ഒബാമ പറഞ്ഞിരിക്കുന്നത്. അധ്യാപകനില്‍ മതിപ്പ് ഉണ്ടാക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വിദ്യാര്‍ഥിയാണെങ്കിലും ആ വിഷയത്തില്‍ മുന്നിട്ട് നില്‍ക്കാനുള്ള അഭിരുചിയോ ഉത്സാഹമോ ഇല്ലാത്ത ഒരാളാണ് രാഹുലെന്നും ഒബാമ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക