| Wednesday, 8th May 2024, 9:24 pm

ഡോക്യുമെന്ററി മോഷ്ടിച്ചുവെന്ന് വ്യാജ ആരോപണം; മേതില്‍ ദേവികയുടെ പരാതിയില്‍ അധ്യാപികക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നര്‍ത്തകി മേതില്‍ ദേവികക്കെതിരെ അപകീര്‍ത്തി പ്രചരണം നടത്തിയെന്ന പരാതിയില്‍ നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്) അധ്യാപികക്കെതിരെ കേസ്. എറണാകുളം ജുഡീഷ്യല്‍ മജിസിട്രേറ്റ് കോടതിയാണ് കേസെടുത്തിരിക്കുന്നത്. നിഷ് അധ്യാപിക സില്‍വി മാക്‌സി മേനയ്‌ക്കെതിരെയാണ് കേസ്.

മേതില്‍ ദേവികയുടെ ദി ക്രോസ്ഓവര്‍ എന്ന ഡാന്‍സ് ഡോക്യുമെന്ററി താന്‍ ചിട്ടപ്പെടുത്തിയ നൃത്തരൂപത്തിന്റെ മോഷണമാണെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. മേതില്‍ ദേവികയുടെ പരാതിയില്‍ സില്‍വി മാക്‌സിയ്ക്ക് സമന്‍സ് അയക്കാനും കോടതി നിര്‍ദേശിച്ചു.

നേരത്തെ ഇന്ത്യന്‍ ലാംഗ്വേജ് ഉപയോഗിച്ചുകൊണ്ട് കേള്‍വി കുറവുള്ളവര്‍ക്ക് കൂടി നൃത്തം മനസിലാക്കാന്‍ കഴിയുന്ന രീതിയില്‍ അധ്യാപികയായ സില്‍വി ഒരു നൃത്തരൂപം തയ്യാറാക്കിയിരുന്നു.

അതേസമയം മോഹിനിയാട്ടത്തിന്റെ വേഷം മാത്രം ധരിച്ച് അവയുടെ ചിട്ടകളും മറ്റും ഉപയോഗിക്കാതെ ഒരുക്കിയ സൃഷ്ടി ആണിത്. റിലീസ് ചെയ്യാത്ത തന്റെ ഡോക്യുമെന്ററിയുടെ ആശയം എന്താണെന്ന് പോലും അറിയാതെയാണ് സില്‍വി മോഷണ ആരോപണം ഉന്നയിക്കുന്നതെന്നും മേതില്‍ ദേവിക കോടതിയെ അറിയിച്ചു. ഇതിനുപിന്നാലെയാണ് കോടതിയുടെ നടപടി.

Content Highlight: Case filed against Nish teacher for spreading defamation against Devika Methil

We use cookies to give you the best possible experience. Learn more