| Wednesday, 18th January 2017, 7:25 pm

നളിനി നെറ്റോയ്‌ക്കെതിരെ ഹരജി; ടി.പി സെന്‍കുമാറിനെതിരെ വ്യാജരേഖയുണ്ടാക്കിയെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്


പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷവധക്കേസ് എന്നിവയില്‍ സെന്‍കുമാര്‍ വീഴ്ച വരുത്തിയെന്നാണ് നളിനി നെറ്റോ സെന്‍കുമാറിനെതിരെ പരാതി നല്‍കിയത്.


തിരുവനന്തപുരം:  നളിനി നെറ്റോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹരജി. അഡീ.ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ വ്യാജറിപ്പോര്‍ട്ട് തയ്യാറാക്കി, സുപ്രീം കോടതി നിര്‍ദ്ദേശം ലംഘിച്ച് സിവില്‍സര്‍വീസ് ബോര്‍ഡ് രൂപീകരിച്ച് ഡി.ജി.പിയെ മാറ്റി. ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹരജിയിലുള്ളത്.

അഭിഭാഷകനായ സന്തോഷ് ബസന്താണ് ഹരജിക്കാരന്‍. പരാതിയില്‍ ജനുവരി 27ന് വിശദീകരണം നല്‍കാന്‍ കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Read more: നോട്ടുനിരോധനം; പാര്‍ലമെന്ററിക്ക് സമിതിക്ക് മുന്നില്‍ ഉത്തരംമുട്ടി റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍


പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷവധക്കേസ് എന്നിവയില്‍ സെന്‍കുമാര്‍ വീഴ്ച വരുത്തിയെന്നാണ് നളിനി നെറ്റോ സെന്‍കുമാറിനെതിരെ പരാതി നല്‍കിയത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ ചീഫ് സെക്രട്ടറി വഴിയാണ് മുഖ്യമന്ത്രിക്ക് ലഭിക്കേണ്ടതെന്നും അതിനാല്‍ റിപ്പോര്‍ട്ട് ചട്ടലംഘനമാണെന്നും ഹരജിക്കാരന്‍ പറയുന്നു.

ടി.പി സെന്‍കുമാര്‍ ഡി.ജി.പി പദവി ഒഴിഞ്ഞ ശേഷമാണ് നളിനി നെറ്റോ റിപ്പോര്‍ട്ട് നല്‍കിയത്. വിവിധ കേസുകളില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചെന്നതാണ് നളിനി നെറ്റോയ്‌ക്കെതിരായ മറ്റൊരാരോപണം.


Also read: കോഹ്‌ലിയല്ല സച്ചിന്‍ തന്നെയാണ് താരം, തൊണ്ണൂറുകളിലെ താരങ്ങളുടെ മികവൊന്നും ഇന്നത്തെ കളിക്കാര്‍ക്കില്ല: മുഹമ്മദ് യൂസഫ്


We use cookies to give you the best possible experience. Learn more