| Wednesday, 4th January 2017, 12:02 pm

സിനിമാ സമരം: മണിയന്‍പിള്ള രാജുവിനെതിരെ കലാപാഹ്വാനത്തിനു പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്


അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകര്‍ ശക്തമായി പ്രതികരിക്കണമെന്നു മണിയന്‍പിള്ള രാജു പറഞ്ഞതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ജയറാം ഫാന്‍സ് അസോസിയേഷന്‍ കോതമംഗലം കുട്ടമ്പുഴയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം.


കോട്ടയം: സിനിമാ സമരത്തിന്റെ പേരില്‍ മണിയന്‍പ്പിള്ള രാജു കലാപത്തിനു ആഹ്വാനം ചെയ്‌തെന്നു പരാതി. പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജോസഫാണ് പരാതി നല്‍കിയത്.


Also read ഐ.പി.എല്‍; ബാലാജി കൊല്‍ക്കത്തയുടെ ബൗളിംഗ് കോച്ച്


അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകര്‍ ശക്തമായി പ്രതികരിക്കണമെന്നു മണിയന്‍പിള്ള രാജു പറഞ്ഞതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ജയറാം ഫാന്‍സ് അസോസിയേഷന്‍ കോതമംഗലം കുട്ടമ്പുഴയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം.

മുട്ടനാടിന്റെ ചോര കുടിക്കുന്ന ചെന്നായയുടെ പഴയ കഥയാണ് ചലച്ചിത്രതാരം മണിയന്‍പിള്ള രാജുവിന്റെ കോതമംഗലത്തു നടത്തിയ പ്രസംഗം ഓര്‍മ്മിപ്പിക്കുന്നതെന്നും ഈ തര്‍ക്കത്തില്‍ സ്വന്തം പണം മുടക്കി സിനി കാണുന്ന ആസ്വാദകരോ മലയാള ഭാഷയോ കക്ഷികളല്ലെന്നും പറഞ്ഞെബി ജോസഫ്.  സിനിമ കലയെന്നതിനേക്കാള്‍ ഉപരി ഒരു വ്യവസായമാണെന്നും  അതുകൊണ്ടാണ് സിനിമാ താരങ്ങളുടെ ഇത്തരം ചെയ്തികള്‍ പരിധി വിടുന്നതെന്നും കൂട്ടിച്ചേര്‍ത്തു. “ആ പഴയ കഥ അത് പഴങ്കഥയാണ്. മുട്ടനാടിന്റെ ചോര കുടിക്കാനാണ് ചെന്നായയുടെ വരവെന്ന് തിരിച്ചറിയാനുള്ള വിവേകം ഇന്നത്തെ തലമുറയ്ക്ക് ഉണ്ടെന്ന് മണിയന്‍ പിള്ള രാജു മറക്കരുത്.” എബി കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജിപി. ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. സിനിമാ പ്രേമികളുടെ ചെലവില്‍ തര്‍ക്കത്തെ തങ്ങള്‍ക്കിഷ്ടമുള്ള വിധത്തില്‍ തിരിച്ചു വിടാനാണ് മണിയന്‍പിള്ള ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും. സമരം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെങ്കിലും മലയാള ഭാഷയെ തര്‍ക്കവുമായ് ബന്ധിപ്പിക്കുന്നത് ദുരുദ്ദേശപരമാണെന്നും പരാതിയില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more