തിരൂര്‍: മതവിദ്വേഷ പ്രസംഗം നടത്തിയതിന് ആര്‍.എസ്.എസ് മലപ്പുറം വിഭാഗ് കാര്യകാരി സദസ്യന്‍ കെ.വി രാമന്‍കുട്ടിയുടെ പേരില്‍ കേസെടുത്തു. വര്‍ഗീയപരമായി പരാമര്‍ശം നടത്തി മതവിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് തിരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി ബിബിന്റെ ഘാതകരെ മുഴുവന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി തിരൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലെ പ്രസംഗത്തിന്റെ പേരിലാണ് കേസ്.
കഴിഞ്ഞ 24നാണ് ബിബിനെ തിരൂര്‍ ബി.പി അങ്ങാടിയിലെ പുളിഞ്ചോട്ടില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത രണ്ടു പേരെ കോടതി പത്തു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
നേരത്തെ ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ചിനിടയില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിന് കണ്ടാലറിയുന്ന അഞ്ഞൂറോളം ബി.ജെ.പി, ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിരുന്നു. മാര്‍ച്ച് നടക്കുന്നതിനിടയിലൂടെ കാര്‍ ഓടിച്ചെന്നാരോപിച്ച് സിറ്റി ജങ്ഷനില്‍ പ്രതിഷേധക്കാര്‍ കാറിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.