ഐ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച ഗോപാലകൃഷ്ണനെതിരെ കേസ്
Crime
ഐ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച ഗോപാലകൃഷ്ണനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st October 2018, 9:12 pm

തിരുവനന്തപുരം: ഐ.ജി മനോജ് എബ്രഹാമിനെ “പൊലീസ് നായ” എന്ന് തെറിവിളിച്ച ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

അനധികൃതമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസപ്പെടുത്തിയതിനും ബിജെപി ജില്ലാ നേതാക്കളുള്‍പെടെയുള്ള 200 പേര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ശബരിമല യുവതീപ്രവേശ വിഷയത്തില്‍ എറണാകുളം റേഞ്ച് ഐജി ഓഫിസിലേക്കു ബി.ജെ.പി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഗോപാലകൃഷ്ണന്‍ ഐ.ജി മനോജിനെതിരെ മോശം ഭാഷയില്‍ സംസാരിച്ചിരുന്നത്.

മനോജ് എബ്രഹാമിനെ വെറുതെ വിടില്ലെന്ന് ഗോപാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഒരു പ്രമോഷന്‍ ലഭിക്കാന്‍ കേന്ദ്ര ട്രിബ്യൂണലില്‍ പോകേണ്ടി വരുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

ഗോപാലകൃഷ്ണന്റെ വാക്കുകള്‍

“മനോജ് എബ്രഹാം എന്ന് പറയുന്ന ആ പൊലീസ് നായയാണ് വാസ്തവത്തില്‍ ഇവിടെ എല്ലാ അക്രമവും ഉണ്ടാക്കിയതെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. സാധാരണ പൊലീസ് നായ്ക്ക് ഒരു അന്തസ്സുണ്ട്. ഇത് അന്തസ്സിലാത്ത പൊലീസ് നായയാണ് മനോജ് എബ്രഹാം. വെറുതെ വിടില്ല ഞങ്ങള്‍. ഐ.പി.എസ് ഒക്കെ തോളില്‍ വെച്ചോ. പ്രമോഷന്‍ കിട്ടണമെങ്കില്‍ സെന്‍ട്രല്‍ ട്രിബ്യൂണില്‍ അയാള്‍ക്ക് പോകേണ്ടി വരും. മനോജ് എബ്രഹാമിനെതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചു കഴിരിക്കുന്നു. നിങ്ങള്‍ 25000 പൊലീസുകാരെ കൊണ്ടുവന്നാല്‍ ഞങ്ങള്‍ 50000 വിശ്വാസികള്‍ശബരിമല സന്നിധാനത്തെത്തും. തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞോ””