CAA Protest
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; അലിഗഡ് സര്‍വകലാശാലയിലെ 10,000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 28, 05:40 am
Saturday, 28th December 2019, 11:10 am

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച അലിഗഡ് സര്‍വകലാശാലയിലെ പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്.
ഡിസംബര്‍ 15 ന് നടന്ന പ്രതിഷേധ സംഭവങ്ങളിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതിന് പുറമെ ഇന്നലെ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തിയതിന് അലിഗഡ് മുസ്ലിം സര്‍വകലാശാല 1200 വിദ്യാര്‍ഥികള്‍ക്കെതിരെ യു.പി പോലിസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു.

മേഖലയില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ ലംഘിച്ച് റാലി നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188, 341 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് സമാധാനപരമായിരുന്നുവെങ്കിലും നാലിലധികം ആളുകള്‍ കൂടി നില്‍ക്കുന്നതിനുണ്ടായ വിലക്ക് ലംഘിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അലിഗഡ് സര്‍കലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

അലിഗഡ് സര്‍വകലാശാലയില്‍ പൊലീസ് ആക്രമം അഴിച്ചുവിടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. കാമ്പസിനകത്ത് കയറിയും പ്രതിഷേധക്കാര്‍ ഇല്ലാതിരുന്നിട്ടും, സര്‍വകലാശായ്ക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും ബൈക്കുകളുമുള്‍പ്പെടെ പൊലീസ് തല്ലിതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ