| Monday, 10th September 2012, 1:13 pm

കുനിയില്‍ ഇരട്ടക്കൊലപാതകം: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. മഞ്ചേശ്വരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

863 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയില്‍ നല്‍കിയത്. 24 പേരെയാണ് കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.[]

പി.കെ. ബഷീര്‍ എം.എല്‍.എ അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം നടക്കുകയാണെന്ന പരാമര്‍ശമാണ് കുറ്റപത്രത്തിലുള്ളത്.

കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ ആറാം പ്രതിയായ ലീഗ് എം.എല്‍.എ പി.കെ. ബഷീറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

അരീക്കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പി.കെ. ബഷീര്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെന്നും പോലീസിന്റെ എഫ്.ഐ.ആര്‍ പ്രകാരം ഇദ്ദേഹം ആറാം പ്രതിയാണെന്നും നിവേദനത്തില്‍ പറയുന്നു. എന്നാല്‍ അതിന് മറുപടിയൊന്നും ലഭിച്ചിരുന്നില്ല.

ജൂണ്‍ 11നാണ് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് കൊളക്കാടന്‍ ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു എന്നിവര്‍ മരിച്ചത്.

We use cookies to give you the best possible experience. Learn more