എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയ്യാറാക്കിയ കുറ്റപത്രം പ്രകാരം ആരോപിതരായ 19 പേരുടെയും പേരില്‍ പ്രഥമ ദൃഷ്ട്യ കേസ് ഉണ്ടെന്നാണ് കോടതി പറഞ്ഞത്. 10 വ്യക്തികളും 9 കമ്പനികളുമാണ് ആരോപണ വിധേയരായിട്ടുള്ളത്. രാജയടക്കമുള്ള മൂന്ന് പേരെ കൂടാതെ ഷാഹിദ് ഉസ്മാന്‍ ബല്‍വ,വിനോദ് ഗോയങ്കെ,ആസിഫ് ബല്‍വ,രാജീവ് അഗര്‍വാള്‍, ശരത് കുമാര്‍,കരീം മൊറാനി, പി അമൃതം എന്നിവരാണ് കുറ്റം ചുമത്തപ്പെട്ട മറ്റുള്ളവര്‍.
നവംബര്‍ 11 നാണ് കേസില്‍ വിചാരണ തുടങ്ങുക. സ്‌പെക്ട്രം അനുവദിക്കാന്‍ രാജ 200 കോടി രൂപ സ്വാന്‍ ടെലികോമില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും ഡി.എം.കെ ഉടമസ്ഥതയിലുള്ള കലൈജ്ഞര്‍ ടി.വി വഴിയാണ് പണം വാങ്ങിയതെന്നും കുറ്റ പത്രത്തില്‍ പറയുന്നുണ്ട്.
കുറ്റം തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ രാജയും കനിമൊഴിയും അടക്കമുള്ള പ്രതികള്‍ ജയില്‍ശിക്ഷ അനൂഭവിച്ചിരുന്നു. കേസില്‍ നിന്നും ആരോഗ്യ സ്ഥിതി പരിഗണിച്ച് ഒഴിവാക്കണമെന്ന ദയാലു അമ്മാളുവിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു. 2ജി അഴിമതി പുറത്ത് വന്നത് ഡി.എം.കെയുടെ രാഷ്ട്രീയ പ്രതിഛായയെ മോശമായി ബാധിച്ചിരുന്നു. നിലവില്‍ തമിഴ് നാട്ടിലടക്കം വന്‍ പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്.