കോഴിക്കോട്: അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കേസ് എന്‍.ഐ.എ ഏറ്റെടുക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ യു.എ.പിഎ ചുമത്തിയതെന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്.
ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയതിനാല്‍ കേസ് എന്‍.ഐ.എയുടെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും ചീഫ് സെക്രട്ടറി ടോം ജോസിനും ആണ് കത്തയച്ചിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഡിസംബര്‍ 16നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ധര്‍മേന്ദ്ര കുമാര്‍ കത്തയച്ചിരിക്കുന്നത്.
അലനും താഹയ്ക്കുമെതിരെ ചുമത്തിയിരിക്കുന്ന കേസ് യു.എ.പി.എ നിയമപ്രകാരം ഷെഡ്യൂള്‍ഡ് ക്രൈമില്‍ അണ് ഉള്‍പ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന് നേരിട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേരള പൊലീസില്‍ നിന്നും എന്‍.ഐ.എ കേസ് ഏറ്റെടുക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു.
കൊച്ചി സൗത്ത് എസ്.പിയില്‍ നിന്ന് എന്‍.ഐ.ഐ ഡി.വൈ.എസ്.പി നേരിട്ടെത്തി കേസ് ഫയലുകള്‍ ഏറ്റെടുത്തിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നവംബര്‍ ഒന്നിന് അറസ്റ്റിലായ അലനും താഹയും ജാമ്യം കിട്ടാതെ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ തുടരുകയാണ്.
അലനും താഹയും സി.പി.ഐ.എം പ്രവര്‍ത്തകരല്ല മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ പ്രസ്താവിക്കുകയും ചെയ്തിരുന്നു.