| Monday, 12th March 2018, 11:23 am

വിവാദ ഭൂമിയിടപാട്; കര്‍ദ്ദിനാളിനെതിരെ കേസെടുക്കണമെന്ന് നിയമോപദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എറണാകുളം അങ്കമാലി രൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ പുതിയ നടപടിയുമായി സര്‍ക്കാര്‍. കേസില്‍ ആരോപണവിധേയരായ കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിയമോപദേശം നല്‍കി. ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്റെ നിയമോപദേശം ഉടന്‍ പൊലീസിനു കൈമാറും.

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണു ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കൊച്ചി സെന്‍ട്രല്‍ പൊലീസിനു ലഭിച്ചത്. ഇതേത്തുടര്‍ന്നാണു നിയമോപദേശം തേടിയിരിക്കുന്നത്.

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി തുടങ്ങിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ കേസില്‍ ഉണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇടപാടുകളില്‍ കൃത്യമായ അപാകതനടന്നിട്ടുണ്ട്.

ബാങ്ക് രേഖകളിലും പ്രശ്‌നങ്ങളുണ്ട്. രൂപത കമ്മിഷന്റെ നിഗമനങ്ങളും ഇടനിലക്കാരന്റെ മൊഴിയും തമ്മില്‍ വൈരുധ്യം നിലനില്‍ക്കുന്നു. രൂപതയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ കര്‍ദിനാളിനു ബാധ്യതയുണ്ട്. കര്‍ദിനാള്‍, രണ്ടു വൈദികര്‍, ഇടനിലക്കാരന്‍ എന്നിങ്ങനെ നാലുപേരെ പ്രതിചേര്‍ക്കണം എന്നും കോടതി പറഞ്ഞു.

We use cookies to give you the best possible experience. Learn more