ഖുറാന്‍ പരാമര്‍ശം; മുന്‍ യു.പി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വിക്കെതിരെ കേസ്
ലഖ്‌നൗ: മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുന്‍ ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വിക്കെതിരെ പൊലീസ് കേസെടുത്തു.
ഖുറാനിലെ ചില വചനങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് റിസ്‌വി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
അഞ്ജുമാന്‍ കോത്‌വാലി ഖുദ്ദം ഇ റസൂല്‍ സെക്രട്ടറി ജാന്‍ അഹ്മദിന്റെയും ഇത്തിഹാദ്മില്ലത്ത് കൗണ്‍സിലിന്റെയും പരാതിയില്‍ കോത്‌വാലി പൊലീസാണ് കേസെടുത്തത്. റിസ് വിക്കെതിരെ ഞായറാഴ്ച ഷിയാകളടക്കം മുസ്‌ലിങ്ങള്‍ ലഖ്‌നൗവില്‍ പ്രതിഷേധിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Case against Wasim Rizvi, former UP Waqf Board chairman