സംവിധായകന്‍ വിഘ്‌നേഷ് ശിവനും നടി നയന്‍താരക്കുമെതിരെ കേസ്. ഇരുവരുടെയും നിര്‍മാണ കമ്പനിക്ക് റൗഡി പിക്‌ചേഴ്‌സ് എന്ന് പേരിട്ടതിനെതിരെ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമ്പനിയുടെ പേര് റൗഡികളേയും റൗഡിത്തരങ്ങളേയും പ്രോത്സാഹിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
നയന്‍താരയേയും വിജയ് സേതുപതിയേയും പ്രധാന കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രം വലിയ വിജയമായിരുന്നു. ഈ ചിത്രമാണ് തങ്ങളുടെ നിര്‍മാണ കമ്പനിക്ക് റൗഡി കമ്പനി എന്ന് പേരിടാന്‍ പ്രേരണയായത്.
റൗഡി പിക്‌ചേവ്‌സിന്റെ ബാനറില്‍ പെബിള്‍സ്, റോക്കി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
അതേസമയം റൗഡി പിക്‌ചേഴ്‌സിന്റെ ബാനരില്‍ നിര്‍മിക്കുന്ന വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രമായ ‘കാത്തുവാക്കിലെ രണ്ടു കാതല്‍ റിലീസിനൊരുങ്ങുകയാണ്. നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായെത്തുന്നത്.
ട്രയാംഗിള്‍ ലവ് സ്റ്റോറിയാണ് ചിത്രത്തിന്റെ പ്രമേയം. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്‍മണിയായും സാമന്ത ഖദീജയായുമാണ് ചിത്രത്തില്‍ എത്തുന്നത്.
ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കലാ മാസ്റ്റര്‍, റെഡിന്‍ കിംഗ്‌സ്‌ലി, ലാല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Case against Vighnesh Sivan and Nayanthara