| Monday, 10th July 2023, 2:10 pm

വേലയില്ലാ പട്ടധാരി ചിത്രത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി പിൻവലിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വേലയില്ല പട്ടധാരി എന്ന ചിത്രത്തിനെതിരെയുള്ള കേസ് പിൻവലിച്ച് മദ്രാസ് ഹൈക്കോടതി. പുകവലി രംഗങ്ങളിൽ നിയമപരമായ മുന്നറിയിപ്പുകൾ നൽകിയില്ലെന്ന പേരിലായിരുന്നു ചിത്രത്തിന്റെ നിർമാതാക്കളായ ധനുഷിനും ഐശ്വര്യ രജിനികാന്തിനുമെതിരെ കേസ് എടുത്തത്.

എന്നാൽ കേസിനെതിരെ ധനുഷ് അപ്പീൽ നൽകുകയും ചിത്രത്തിലെ രംഗങ്ങളിൽ മുന്നറിയിപ്പ് രംഗങ്ങൾ ഉണ്ടായിരുന്നില്ലെന്ന പരാമർശത്തെ തള്ളുകയും ചെയ്തു.

സിഗരറ്റിന്റെയോ മറ്റ് പുകവലി ഉൽപ്പന്നങ്ങളുടെയോ ഉപയോഗം നിരോധിക്കുന്ന നിയമത്തിലെ സെക്ഷൻ 5 പ്രകാരമാണ് കേസെടുത്തത്.

2014 ൽ റിലീസ് ചെയ്ത ചിത്രത്തിൽ ധനുഷ് സിഗരറ്റ് വലിക്കുന്ന രംഗത്തെ ചൊല്ലിയാണ് പരാതി ഉയർന്നത്. സിനിമയിലെ പുകവലി രംഗങ്ങൾ സിഗരറ്റിന്റെ പരസ്യമായോ അല്ലെങ്കിൽ അവയുടെ പ്രമോഷനോ കണക്കാക്കാനാവില്ലെന്ന് ധനുഷ് തന്റെ അഭിഭാഷകൻ വിജയൻ സുബ്രഹ്മണ്യൻ മുഖേന സമർപ്പിച്ച അപേക്ഷയിൽ പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടർ മജിസ്‌ട്രേറ്റിന് മുമ്പാകെ പരാതി നൽകാൻ തീരുമാനിക്കുന്നതിന് മുമ്പ്, തന്റെ നിലപാട് വിശദീകരിക്കാനോ തനിക്ക് കേൾക്കാനുള്ള അവസരമോ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2014 ൽ രാജാമണി വേൽരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വേലയില്ലാ പട്ടധാരി. ധനുഷും ഐശ്വര്യ രജിനികാന്തും നിർമിച്ച ചിത്രത്തിൽ അമല പോൾ ആണ് നായികയായെത്തിയത്. ചിത്രത്തിൽ കേന്ദ്രത കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ധനുഷാണ്.

Content Highlights: Case Against Velaiilla Pattadhari movie

We use cookies to give you the best possible experience. Learn more