| Monday, 5th December 2016, 11:17 am

ചട്ടുകംപഴുപ്പിച്ച് വെയ്ക്കുമെന്നും ഭക്ഷണം തരാറില്ലെന്നും കുട്ടികളുടെ പരാതി: വടക്കാഞ്ചേരി പീഡനക്കേസിലെ യുവതിക്കും ഭര്‍ത്താവിനുമെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുള്ളങ്കുന്നത്തുകാവ്: വടക്കാഞ്ചേരി ലെെംഗികപീഡനത്തിന് ഇരയായെന്ന ആരോപണവുമായി രംഗത്തെത്തിയ യുവതിക്കും ഭര്‍ത്താവിനുമെതിരെ കേസ്. ഇവരുടെ മക്കള്‍ നല്‍കിയ പരാതിയില്‍ ബാലപീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്.

പെരിങ്ങണ്ടൂര്‍, കുറുഞ്ചേരി എന്നിവിടങ്ങളില്‍ വാടകയ്ക്ക് താമസിച്ചപ്പോള്‍ മാനസികമായും ശാരീരികമായും മാതാപിതാക്കള്‍ പീഡിപ്പിച്ചെന്നാണ് കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ചട്ടുകംപഴുപ്പിച്ച് വെയ്ക്കുമെന്നും ഭക്ഷണം തരാറില്ലെന്നും കുട്ടികള്‍ പരാതിയില്‍ പറയുന്നുണ്ട്. അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണം മനോവിഷമം അനുഭവിക്കുന്നുണ്ടെന്നും പരാതിയുണ്ട്.


Also read:കെ.പി ശശികലയടക്കമുള്ളവര്‍ നല്‍കുന്ന രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് തനിക്ക് വേണ്ട; കവര്‍‌സ്റ്റോറിയുമായി വീണ്ടും സിന്ധു സൂര്യകുമാര്‍


പതിനൊന്നും ഒമ്പതും വയസുള്ള കുട്ടികളാണ് മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്. ചൈല്‍ഡ് ലൈന്‍ വഴി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. മെഡിക്കല്‍ കോളജ് പൊലീസാണഅ കേസെടുത്തത്.

മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും ഒപ്പമാണ് കുട്ടികള്‍ ഇപ്പോള്‍ കഴിയുന്നത്. യുവതിയ്ക്കെതിരെ ഇവരും നേരത്തെ പരാതി നല്‍കിയിരുന്നു.

വടക്കാഞ്ചേരിയിലെ സി.പി..എം കൗണ്‍സിലര്‍ ഉള്‍പ്പെടെയു നാലുപേര്‍ പീഡിപ്പിച്ചെന്ന ആരോപണവുമായി ദിവസങ്ങള്‍ക്കുമുമ്പ് യുവതിയും ഭര്‍ത്താവും രംഗത്തെത്തിയിരുന്നു. യുവതിയുടെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more