1997 ല്‍ പുറത്തിറങ്ങിയ ഛോട്ട് സര്‍ക്കാര്‍ എന്ന സിനിമയിലെ ഏക് ചുമ്മ തു മുജ്‌കെ എന്നു തുടങ്ങുന്ന ഗാനം ബീഹാറുകാരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകനാണ് ഹരജി നല്‍കിയത്.
മുംബൈ: ബോളിവുഡ് താരങ്ങളായ ശില്‍പ്പ ഷെട്ടിക്കും ഗോവിന്ദയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്. ബീഹാറുകാരെ അപമാനിക്കുന്ന രീതിയിലുള്ള ഗാനരംഗത്ത് അഭിനയിച്ചതിന്റെ പേരിലാണ് അറസ്റ്റ് വാറണ്ട്.
19 വര്‍ഷം മുന്‍പ് ചെയ്ത സിനിമയിലെ ഗാനത്തിന്റെ പേരിലാണ് ശില്‍പ്പഷെട്ടിയും ഗോവിന്ദയുമടക്കം ഏഴുപേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഝാര്‍ഖണ്ഡിലെ പക്കൂര്‍ ജില്ലാ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
1997 ല്‍ പുറത്തിറങ്ങിയ ഛോട്ട് സര്‍ക്കാര്‍ എന്ന സിനിമയിലെ ഏക് ചുമ്മ തു മുജ്‌കെ എന്നു തുടങ്ങുന്ന ഗാനം ബീഹാറുകാരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകനാണ് ഹരജി നല്‍കിയത്.
കേസ് പരിഗണിച്ച കോടതി ഗാനരംഗത്ത് അഭിനയിച്ച താരങ്ങളേയും ചിത്രത്തിന്റെ സംവിധാനയകനേയും ഗായകരേയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു.
സംവിധായകന്‍ വിമല്‍കുമാര്‍, ഗായകരായ ഉദിത് നാരായണന്‍, അല്‍ക്ക യാഗനിക്, സംഗീത സംവിധായകന്‍ ആനന്ദ് മിലിന്ദ് ഗാനരചയിതാവ് റാണി മാലിക് എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.