[]കണ്ണൂര്‍: പ്രസവ രംഗം വാട്‌സ്ആപ്പില്‍ പ്രചരിക്കപ്പെട്ട സംഭവത്തില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്തു. സംഭവത്തില്‍ ഡി.എം.ഒ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.
രണ്ട് മാസം മുമ്പ് നടന്ന പ്രസവത്തിന്റെ ദൃശ്യങ്ങളാണ് വാട്‌സ്ആപ്പിലൂടെ പ്രചരിച്ചത്. പ്രസവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നുവെന്ന ഒരു സ്ത്രീയുടെ പരാതിയിലാണ് അന്വേഷണം.
20 ഓളം ഫോട്ടോകള്‍ പ്രചരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ദൃശ്യങ്ങള്‍ പരാതിക്കാരിയുടേത് തന്നെയാണോ എന്ന് ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. ആശുപത്രി അധികൃതരുടെ അറിവോടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് തെളിഞ്ഞാല്‍ മുഖം നേക്കാതെ നടപടിയെടുക്കുമെന്ന് ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.
സാങ്കേതിക തെളിവുകള്‍ക്കും വിശദാംശങ്ങള്‍ക്കുമായി പോലീസ് സൈബര്‍സെല്ലിനെ സമീപിച്ചിരിക്കുകയാണ്.
സംഭവത്തില്‍ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ യുവജന സംഘടനകളും ബി.ജെ.പി, ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധമറിയിച്ചു.