Daily News
അമിത പലിശ: മുത്തൂറ്റ് ഫിന്‍കോര്‍പ്പിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Oct 17, 09:31 am
Friday, 17th October 2014, 3:01 pm

muthoot തിരുവനന്തപുരം: അമിത പലിശ ഈടാക്കിയതിന് മുത്തൂറ്റ് ഫിന്‍കോര്‍പ്പിനെതിരെ കേസെടുത്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മുത്തൂറ്റിനെതിരെ കേസെടുത്തിരിക്കുന്നത്.

അമിത പലിശ നിരോധന നിയമപ്രകാരമാണ് കേസ്. വെല്‍ഗേറ്റ് ഉടമ കെ.പി വര്‍ഗീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പിനെതിരെ കേസെടുത്തിരിക്കുന്നത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ്, ഡയറക്ടര്‍ തോമസ് ജോര്‍ജ്, തോമസ് മുത്തൂറ്റ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഡിസംബര്‍ 29ന് ഇവര്‍ നേരിട്ട് ഹാജരാവണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.