തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ മന്ത്രി ജി സുധാകരനെതിരെ കേസ്. അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.
മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. 2016 ല്‍ തോട്ടപ്പളളിയില്‍ നടന്ന റോഡ് ശിലാസ്ഥാപനത്തിനിടെ മന്ത്രി തന്നോട് മോശമായി പെരുമാറിയെന്നാണ് പരാതിക്കാരിയുടെ ആരോപണം. സംഭവത്തില്‍ മുന്‍പ് തന്നെ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ലെന്നും യുവതി ആരോപിച്ചു.
സംഭവത്തിന് കൃത്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നാണ് യുവതി ആരോപിക്കുന്നത്. തുടര്‍ന്നാണ് യുവതി പരാതിയുമായി കോടതിയെ സമീപിച്ചത്.
പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ മന്ത്രിക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. മാര്‍ച്ച് 29 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് കോടതി സമന്‍സ് അയച്ചിട്ടുണ്ട്.
സ്വാഗതപ്രസംഗം നടത്തുന്ന ആളുടെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി യുവതിക്കെതിരെ മന്ത്രി മോശമായി സംസാരിച്ചുവെന്നാണ് ആരോപണം.