ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സാമൂഹ്യ മാധ്യങ്ങളില്‍ വിമര്‍ശനമുന്നയിച്ച ആള്‍ക്കെതിരെ കേസെടുത്ത് യു.പി പൊലീസ്.
മഹേന്ദ്ര എന്ന സമൂഹ മാധ്യമ അക്കൗണ്ടിലൂടെ വിമര്‍ശനമുന്നയിച്ച ആള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അക്കൗണ്ട് ഉടമയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വസീര്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബി.ജെ.പി നേതാക്കളായ അനുജ് സക്സേന, രാജീവ് കുമാര്‍ ഗുപ്ത എന്നിവരാണ് എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഇരുവരുടെയും പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504, 506 എന്നീ വകുപ്പുകള്‍ പ്രകാരവും, ഐ.ടി നിയമ പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.