സമൂഹ മാധ്യമത്തില്‍ യോഗിയെ വിമര്‍ശിച്ചയാള്‍ക്കെതിരെ കേസെടുത്ത് യു.പി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th April 2022, 9:56 pm
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സാമൂഹ്യ മാധ്യങ്ങളില്‍ വിമര്‍ശനമുന്നയിച്ച ആള്‍ക്കെതിരെ കേസെടുത്ത് യു.പി പൊലീസ്.
മഹേന്ദ്ര എന്ന സമൂഹ മാധ്യമ അക്കൗണ്ടിലൂടെ വിമര്‍ശനമുന്നയിച്ച ആള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അക്കൗണ്ട് ഉടമയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.