കൊച്ചി ബിനാലയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ധനംവകുപ്പ്
Kerala
കൊച്ചി ബിനാലയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ധനംവകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th November 2012, 5:19 pm

കൊച്ചി: കൊച്ചി ബിനാലെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ധനംവകുപ്പ്. ബിനാലെയുടെ ഇടപാടുകളില്‍ ധനകാര്യവകുപ്പ് നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ധനംവകുപ്പിന്റെ ശുപാര്‍ശ.

കൊച്ചി ബിനാലെ നടത്തിപ്പിനായി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. അനുവദിനീയമല്ലാതെ തുക ചിലവഴിച്ചതിന് ബിനാലെക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ധനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.[]

അനുവദിനീയമല്ലാതെ ചിലവഴിച്ച തുക തിരിച്ചുപിടിക്കണമെന്നും സ്ഥാപനത്തില്‍ നിന്ന് തുക ലഭിച്ചില്ലെങ്കില്‍ ട്രസ്റ്റുകളില്‍ നിന്ന് ഈടാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ബിനാലെ നടത്തിപ്പില്‍ കൃത്രിമത്വം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. സ്വകാര്യ ട്രസ്റ്റാണ് ബിനാലെ സംഘടിപ്പിക്കുന്നത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന അന്താരാഷ്ട്ര ചിത്രപ്രദര്‍ശനമാണ് കൊച്ചി ബിനാലെ.