കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്ന പരാതിയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കാരന്തൂര്‍ മര്‍ക്കസ് ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ഞ്ചെിനിയറിങ് ആന്‍ഡ് ടെക്‌നോളജി, മര്‍ക്കസ് സഖാഫത്തി സുന്നിയ്യ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്‌സ് നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചതിന് കേസ്.
എം.ഐ.ടിയിലെ പൂര്‍വ വിദ്യാര്‍ത്ഥി മലപ്പുറം പരകമണ്ണ ഉടാപറ്റവീട്ടില്‍ മുഹമ്മദ് നസീബിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. എം.ഐ.ടി പ്രിന്‍സിപ്പല്‍, ഡയറക്ടര്‍മാര്‍ എന്നിവരുടെ പേരിലും കേസുണ്ട്. കുന്ദമംഗലം പോലീസാണ് കേസെടുത്തിരിക്കുന്നത്.
മര്‍ക്കസ് ഇന്‍സിസ്റ്റ്യൂട്ടില്‍ അംഗീകാരങ്ങളില്ലാത്ത ആര്‍ക്കിടെക്ടര്‍, സിവില്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിപ്ലോമാ കോഴ്സുകള്‍ നടത്തി ഒന്നരലക്ഷത്തോളം രൂപ ഫീസ് വാങ്ങിയെന്നാണ് പരാതി.