തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പി.ജി സുരേഷ് കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരേയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
ഗൂഢാലോചന, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. പ്രതികള്‍ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സെന്‍കുമാറിന്റെ പരാതി. തിരുവനന്തപുരം സി.ജെ.എം കോടതിയുടെ അനുമതിയോടെയാണ് കേസ്.
തിരുവനന്തപുരത്ത് വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ടി.പി സെന്‍കുമാര്‍ തട്ടിക്കയറിയിരുന്നു. ഈ സംഭവത്തില്‍ ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തിരുന്നു.
സെന്‍കുമാര്‍, സുഭാഷ് വാസു എന്നിവര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. എസ്.എന്‍.ഡി.പിയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വാര്‍ത്താ സമ്മേളനം നടത്തവെ ടി.പി സെന്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകനോട് ക്ഷുഭിതനായിരുന്നു.
രമേശ് ചെന്നിത്തലയുമായുള്ള തര്‍ക്കത്തെക്കുറിച്ചും ഡി.ജി.പി ആയിരുന്നപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു സെന്‍കുമാര്‍ കയര്‍ത്ത് സംസാരിച്ചത്.
നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോയെന്നും സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചു. പിന്നീട് നിങ്ങളുടെ രീതിയും സംസാരവും കണ്ടപ്പോള്‍ മദ്യപിച്ചതുപോലെയാണ് തോന്നുന്നത് എന്നും അയാളെ പിടിച്ച് പുറത്താക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെടുകയുണ്ടായി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സെന്‍കുമാറിനെതിരേയും ബി.ഡി.ജെ.എസ് സംസ്ഥാന ജഡനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെതിരേയും മാധ്യമ പ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു. കടവില്‍ റഷീദാണ് കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയത്.
പ്രസ്‌ക്ലബിലെ വാര്‍ത്താ സമ്മേളനത്തിനിടെ ഇരുവരും കണ്ടാലറിയാവുന്ന പത്ത് പേരും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് റഷീദ് പരാതി നല്‍കിയിരുന്നത്.
WATCH THIS VIDEO: