| Thursday, 10th August 2017, 12:15 pm

സംവിധായകന്‍ ജീന്‍ പോളിനെതിരെ പരാതിയില്ലെന്ന് നടി കോടതിയില്‍ ; നടിയെ അപമാനിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ അപമാനിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്. ജീന്‍ പോളിനെതിരെ പരാതിയില്ലെന്ന് നടി കോടതിയില്‍ ബോധിപ്പിച്ചു.

സന്ധിസംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിച്ചതായാണ് നടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം 5 പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പരാതിയില്ലെന്ന് വ്യക്തമാക്കി നടി രംഗത്തെത്തിയത്.

ഹണി ബി ടു എന്ന സിനിമയില്‍ മറ്റൊരാളുടെ ശരീരം ചിത്രീകരിച്ച് തന്റേതെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് നടി നല്‍കിയ പരാതിയിലായിരുന്നു കേസ്.


Dont Miss നടി ആക്രമിക്കപ്പെട്ട കേസ്: സംവിധായകന്‍ വൈശാഖിനെ ചോദ്യ ചെയ്യുന്നു


ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാത്രമല്ല സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലവും നല്‍കിയില്ലെന്നും പരാതിയില്‍ നടി വ്യക്തമാക്കിയിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ മൊഴി ഇന്‍ഫോ പാര്‍ക്ക് സിഐ രേഖപ്പെടുത്തിയിരുന്നു. വഞ്ചന, ലൈംഗിക ചുവയോടെയുള്ള സംസാരം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് ചാനലിലെ അവതാരകകൂടിയായ നടിയായിരുന്നു പരാതിയുമായി രംഗത്തെത്തിയത്.

ജീന്‍ പോള്‍ അടക്കമുള്ളവരുടെ ജാമ്യാപേക്ഷയെ പൊലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ എതിര്‍ത്തിരുന്നു. സാക്ഷികള്‍ സിനിമാ രംഗത്തു നിന്നുള്ളവരായതിനാല്‍ സ്വാധീനശേഷിയുണ്ടെന്നും നടിയുടെ പരാതി പ്രകാരം ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സിനിമയില്‍ അഭിനിയച്ചതിന്റെ പ്രതിഫലം ചോദിച്ചപ്പോഴാണ് സംവിധായകനില്‍ നിന്നും നടനില്‍ നിന്നും നടിക്ക് മാശം അനുഭവമുണ്ടായത്. ജീന്‍പോളിനെയും ശ്രീനാഥിനെയും കൂടാതെ സിനിമാ ടെക്നീഷ്യന്‍മാരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more