എന്നാല്‍ വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ പ്രജ്വല്‍ ജര്‍മനിയിലേക്ക് നാടുകടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ റിപ്പോര്‍ട്ടുകളില്‍ ജെ.ഡി.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍.
പരാതിയില്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എം.പിയുടെ പേരില്‍ പ്രചരിച്ച വീഡിയോകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തു.
വോട്ടെടുപ്പ് നടന്ന അടുത്ത ദിവസമാണ് മുഖ്യമന്ത്രി പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ അതിന് മുമ്പേ പ്രജ്വല്‍ രാജ്യം വിട്ടിരുന്നു. സിറ്റിങ് എം.പി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം വീഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രജ്വലിന്റെ പോളിങ് ഏജന്റ് പൊലീസില്‍ പരാതി നല്‍കി. പ്രജ്വലിനെതിരായ ലൈംഗികാരോപണത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു ബി.ജെപിയുടെ നിലപാട്. പ്രചരിക്കുന്ന വീഡിയോകളിലും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിലും പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു സംസ്ഥാന ബി.ജെ.പി വക്താവ് എസ്. പ്രകാശിന്റെ പ്രതികരണം.
Content Highlight: Case against H.D. Deve Gowda’s grandson for sexual assault