പ്രളയത്തില്‍ ശരീരം ചവിട്ടുപടിയാക്കിയ ജയ്‌സലിനെതിരെ സദാചാര ഗുണ്ടായിസത്തിന് കേസ്
Kerala
പ്രളയത്തില്‍ ശരീരം ചവിട്ടുപടിയാക്കിയ ജയ്‌സലിനെതിരെ സദാചാര ഗുണ്ടായിസത്തിന് കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th April 2021, 11:56 am

മലപ്പുറം: പ്രളയത്തില്‍ കുടുങ്ങിയവര്‍ക്ക് ഫൈബര്‍ ബോട്ടുകളില്‍ കയറാനായി സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ സന്നദ്ധ പ്രവര്‍ത്തകന്‍ ജയ്സലിനെതിരെ സദാചാര ഗുണ്ടായിസത്തിന് കേസ്.

കഴിഞ്ഞ മാസം 15ാം തിയതി ഒട്ടുപുറം ബീച്ചില്‍ വനിതാ സുഹൃത്തുമായി എത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയതിനാണ് താനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജയ്സലും കൂട്ടുപ്രതിയും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

കാറിലെത്തിയ ഇരുവരുടേയും ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ ജയ്‌സല്‍ ഈ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് യുവാവ് സുഹൃത്തിന്റെ ഗൂഗിള്‍ പേ വഴി ജെയ്സലിന്റെ അക്കൗണ്ടിലേക്ക് 5000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. ബാക്കി പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞാണ് അവിടെനിന്നു രക്ഷപ്പെട്ടത്. ഇവര്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

2018ലെ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് സ്ത്രീകള്‍ക്ക് ഫൈബര്‍ ബോട്ടിലേക്ക് കയറാന്‍ സ്വന്തം ശരീരം ചവിട്ടുപടിയാക്കി ജയ്‌സല്‍ കിടന്നത്. മനുഷ്യത്വത്തിന്റെ ആള്‍രൂപമെന്നായിരുന്നു ജയ്‌സലിനെ അന്ന് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: case against flood hero jaisal for threatening a lady and her friend