| Monday, 23rd March 2020, 10:01 am

ജനതാ കര്‍ഫ്യൂവിനിടെ പുറത്തിറങ്ങിയ ജനങ്ങളെ ചോദ്യം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ജനതാ കര്‍ഫ്യൂവിന്റെ പേരില്‍ വഴിയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. യാത്രക്കാരെ തടഞ്ഞ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രകാശ് ഇഞ്ചത്താനത്തിന് എതിരെയാണ് കേസെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ജനതാ കര്‍ഫ്യൂവിന്റെ പേരില്‍ സെന്‍ട്രല്‍ ജങ്ഷന്‍ വഴി അത്യാവശ്യ കാര്യങ്ങള്‍ക്ക് പോയ ആളുകളെ ഇയാള്‍ തടഞ്ഞുനിര്‍ത്തിയിരുന്നു.

പ്രധാനമന്ത്രി പ്രഖ്യാപിച്ച കര്‍ഫ്യൂവില്‍ എന്താണ് പങ്കെടുക്കാത്തത് എന്ന് ചോദിച്ച് ഇയാള്‍ ആളുകളോട് ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഇയാള്‍ക്കെതിരെ പത്തനംതിട്ട പ്രസ് ക്ലബ്ബ്, കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more