Advertisement
Kerala
നഴ്‌സുമാരോട് ലൈംഗിക അധിക്ഷേപം: ക്രാഫ്റ്റ് ആശുപത്രി എം.ഡി ഡോ.മജീദിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Feb 21, 12:23 pm
Friday, 21st February 2014, 5:53 pm

[share]

[] കൊടുങ്ങല്ലൂര്‍(തൃശൂര്‍): നഴ്‌സുമാരോട് ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രി എം.ഡി ഡോ. മജീദിനെതിരെ കേസെടുക്കാന്‍ കൊടുങ്ങല്ലൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രറ്റ് കോടതി ഉത്തരവിട്ടു.

ഡോ. മജീദിനും സഹായി ജെറിന്‍ പുന്നൂസിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൊടുങ്ങല്ലൂര്‍ പോലീസിനോടാണ് കോടതി നിര്‍ദേശിച്ചത്.

അകാരണമായി പിരിച്ചു വിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട്‌കൊണ്ട് ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിനിടയില്‍ കയറിവന്നു നഴ്‌സുമാര്‍ക്കെതിരെ അശ്ലീലമായ രീതിയില്‍ സംസാരിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്‌തെന്നാണ് കോടിതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്.

ഡോ. മജീദ് നഴ്‌സുമാരെ ഭീഷണിപ്പെടുത്തുകയും സമരത്തിന്റെ ഫ്‌ളക്‌സുകള്‍ നശിപ്പിച്ചെന്നും ഹരജിയിലുണ്ട്. ഇദ്ദേഹത്തിനെതിരെ 294 ബി, 354 എ വകുപ്പുകള്‍ പ്രകാരമാണ് കേസ് ചുമത്തിയിട്ടുള്ളത്.

കൊടുങ്ങല്ലൂര്‍ പോലീസില്‍ രണ്ടു തവണ ഈ പരാതിയുമായി നഴ്‌സുമാര്‍ സമീപിച്ചെങ്കിലും യാതൊരു വിധ നടപടിയും ഉണ്ടായിരുന്നില്ലെന്ന് ഹരജിക്കാര്‍ വാദിക്കുന്നു.

അതേസമയം തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നൂറിലധികം ദിവസമായി നഴ്‌സുമാര്‍ കൊടുങ്ങല്ലൂരില്‍ സമരത്തിലാണ്. നഴ്‌സുമാരുടെ സമരത്തെ ഗൗനിക്കാത്ത മാനേജ്‌മെന്റിന്റേയും സര്‍ക്കാരിന്റേയും നടപടി വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

കൊടുങ്ങല്ലൂരില്‍ നഴ്‌സുമാര്‍ ഇപ്പോഴും തെരുവിലാണ്…!

നഴ്‌സുമാര്‍ എന്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കണം?

(പ്രത്യേക റിപ്പോര്‍ട്ട് ഇവിടെ വായിക്കാം)