കോട്ടയം: വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തിലുള്ള യൂണിഫോം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചച്ചെയ്യപ്പെട്ട ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. അരുവിത്തറയിലെ വിവാദമായ സ്‌കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോ ഗ്രാഫര്‍ ബോസ് ഈപ്പനെതിരെയാണ് കേസ്.
Also read യു.ഡി.എഫിനെ ക്ലിഫ് ഹൗസില്‍ നിന്ന് കന്റോണ്‍മെന്റ് ഹൗസില്‍ എത്തിച്ചത് മദ്യ നയം: കെ മുകളീധരന്‍
അരുവിത്തറ സെന്റ് അല്‍ഫോണ്‍സാ സ്‌കൂളിലെ യൂണിഫോമായിരുന്നു രൂപകല്‍പ്പനയുടെ പേരില്‍ വിവാദമായത്. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് പി.ടി.എ മീറ്റിങ്ങ് കൂടുകയും യൂണിഫോം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാല്‍ തെറ്റുകള്‍ ചൂണ്ടികാണിച്ചതിന് സ്‌കൂള്‍മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ഫോട്ടോഗ്രാഫര്‍ ബോസ് ഈപ്പന്‍ പറഞ്ഞു. യൂണിഫോം ധരിച്ച പെണ്‍കുട്ടികളുടെ ചിത്രം മുഖം മറച്ച് നവമാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചന്നാരോപിച്ചാണ് ഈരാറ്റുപേട്ട പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്.
Dont miss ‘വസ്ത്രത്തിന് ഇറക്കം പോരാ’; നടി അമലാ പോളിന് നേരെ സദാചാര വാദികളുടെ അക്രമം
സോഷ്യല്‍ മീഡിയയില്‍ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ വിഷയത്തില്‍ ബാലവകാശ കമ്മീഷനും ഇടപെട്ടിരുന്നു. കഴിഞ്ഞ 27 വര്‍ഷമായി സ്ഥലത്ത് സ്റ്റുഡിയോ നടത്തിവരുന്ന വ്യക്തിയാണ് ബോസ് ഈപ്പന്‍ കേസെടുത്തിരിക്കുന്നത്. തന്നെ സ്‌കൂള്‍ മാനേജ്മെന്റ് വേട്ടായാടുകയാണെന്നാരോപിച്ച് മനുഷ്യവകാശ കമ്മീഷനെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ് ഇയാള്‍.