| Tuesday, 20th February 2018, 7:56 am

കലാപത്തിന് ശ്രമം; ബി.ജെ.പി എം.പിയ്‌ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോരഖ്പൂര്‍: കലാപത്തിനു ശ്രമിക്കുകയും കുറ്റകരമായ ഗൂഢാലോചന നടത്തുകയും ചെയ്ത കേസില്‍ ബി.ജെ.പി എം.പിയും 27 അനുനായികളും അറസ്റ്റില്‍. ബനസ്ഗാവ് മണ്ഡലം എം.പി കമലേഷ് പാസ്വാനും അനുനായികളുമാണ് അറസ്റ്റിലായത്.

ഭൂമി തര്‍ക്കത്തെത്തുടര്‍ന്ന് കമലേഷ് പാസ്വാനും സംഘവും കലാപത്തിനു ശ്രമിച്ചുവെന്നാണ് കേസ്. റൂസ്താംപൂര്‍ മേഖലയില്‍ നിര്‍മ്മാണത്തിലിരുന്ന മതില്‍ എം.പിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയതായാണ് പരാതി.

എം.പി സംഘര്‍ഷത്തിനു ശ്രമിച്ചെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് എസ്.പി സത്യാര്‍ത്ഥ് പങ്കജ് പറഞ്ഞു. കുറ്റകരമായ പങ്കാണ് എം.പിയ്ക്ക സംഭവത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും സംഭവത്തില്‍ പങ്കില്ലെന്നും പാസ്വാന്‍ പ്രതികരിച്ചു. യു.പിയിലെ ബാസ്‌ഗോണ്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പിയാണ് പാസ്വാന്‍.

We use cookies to give you the best possible experience. Learn more