ബംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി എം.പിയായ ആനന്ദ്കുമാറിനെതിരെ കേസ്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിലാണ് കേസ്. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ സുവോമോട്ടോ കേസ് രജിസ്റ്റര്‍ ചെയ്തത്.
സിര്‍സി ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അമ്മയ്ക്ക് വേണ്ട ചികിത്സ നല്‍കിയില്ലെന്നാരോപിച്ചാണ് ഇയാള്‍ ഡോക്ടറെ മര്‍ദ്ദിച്ചത്. തടയാന്‍ വന്ന മറ്റ് ഡോക്ടര്‍മാരേയും ആശുപത്രി ജീവനക്കാരനേയും ഇയാള്‍ മര്‍ദ്ദിച്ചിട്ടുണ്ട്. സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പിന്നീട് ചാനലുകള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.
എം.പി ആനന്ദ് കുമാര്‍, ഡോക്ടറുടെ കഴുത്ത് പിടിച്ച് അമര്‍ത്തുകയും ഡോക്ടറെ തള്ളുകയും മുഖത്ത് ശക്തിയില്‍ ഇടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. തടുക്കാന്‍ വന്ന മൂന്ന് ഡോക്ടര്‍മാരേയും ആശുപത്രിയിലെ മറ്റൊരു സ്റ്റാഫിനേയും ഇയാള്‍ മര്‍ദ്ദിച്ചിരുന്നു.
വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇസ്‌ലാം വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലും ഇയാള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇസ്‌ലാം തീവ്രവാദത്തിന്റെ ടൈം ബോംബാണെന്നും ഇസ്‌ലാമിനെ തുടച്ചുനീക്കണമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന.