മേപ്പാടി: കഞ്ചാവ് കേസില്‍ പൊലീസിനെ അപഹസിച്ചും മത സ്പര്‍ദ്ധയ്ക്ക് പ്രേരിക്കുന്ന തരത്തിലും ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി പ്രാദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു.
സമൂഹത്തില്‍ ലഹളയ്ക്ക് ഇടയാക്കുന്ന തരത്തില്‍ പ്രകോപനപരമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, മേപ്പാടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സമൂഹ മധ്യത്തില്‍ അവഹേളിച്ചു എന്നീ കുറ്റങ്ങള്‍ക്കാണ് ബി.ജെ.പി കല്‍പ്പറ്റ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷാജിമോന്‍ ചൂരല്‍മലക്കെതിരെ കല്‍പ്പറ്റ സൈബര്‍ പൊലീസ് കേസെടുത്തത്.
കഞ്ചാവ് ഉപയോഗത്തിന് മേപ്പാടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഷാജിമോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് പൊലീസിനെതിരെ കൈക്കൂലി ആരോപണവും മത സ്പര്‍ദ്ധയ്ക്ക് പ്രേരിപ്പിക്കുന്ന പരാമര്‍ശങ്ങളുമുള്ളത്.
തീവ്രവാദ ശക്തികളുടെ ഗൂഢാലോചനയാണ് മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുകുന്നതെന്നും ഇവര്‍ പെണ്‍കുട്ടികളെ പോലും അതിന്റെ അടിമകളാക്കി ചൂഷണം ചെയ്യുകയും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു എന്നുമൊക്കെയാണ് പോസ്റ്റിലെ പരാമര്‍ശങ്ങള്‍.
ചിലരെ ഉപയോഗിച്ച് പഞ്ചായത്തിലെ യുവാക്കളെ മയക്കുമരുന്നില്‍ മുക്കാനുള്ള മതതീവ്രവാദികളുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക