| Wednesday, 13th September 2017, 1:06 pm

ഭഗത് സിംഗിന്റെ നിരപരാധിത്വം തെളിയിക്കാന്‍ 86 വര്‍ഷത്തിനു ശേഷം പാക് അഭിഭാഷകന്‍ കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവമുഖമായ ഭഗത് സിംഗിന്റ നിരപരാധിത്വം തെളിയിക്കാന്‍ പാക് അഭിഭാഷകന്‍. ബ്രിട്ടീഷ് പൊലീസ് ഉദ്യേഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ ഭഗത് സിംഗിന്റെ നിരപരാധിത്വം തെളിയിക്കാനാണ് പാകിസ്ഥാന്‍ അഭിഭാഷകനായ ഇംതിയാസ് റാഷിദ് ഖുറേഷി ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ലാഹോര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭഗത് സിംഗ് ഫൗണ്ടേഷന്‍ നടത്തുന്ന ഖുറേഷി ഫെബ്രുവരിയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു. എന്നാല്‍ ഇതുവരെ കാര്യമായ നടപടിയൊന്നുമുണ്ടായില്ല .


Also Read: കേരളത്തിന്റെ ആദ്യവനിതാ മുഖ്യമന്ത്രിയായി എന്നെയാണോ കണ്ടിരിക്കുന്നത്..? രാഷ്ട്രീയ പ്രവേശനത്തില്‍ മനസ്സുതുറന്ന് മഞ്ജു വാര്യര്‍


ഇതിനെത്തുടര്‍ന്നാണ് ഖുറേഷി വീണ്ടും കോടതിയെ സമീപിച്ചത്. അവിഭക്ത ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ആളാണ് ഭഗത് സിംഗെന്നും അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് രാഷ്ട്രം അവാര്‍ഡ് നല്‍കുകയാണ് വേണ്ടതെന്നും ഖുറേഷി പറയുന്നു.

1931 മാര്‍ച്ച് 23നാണ് ഭഗത് സിംഗിനെ ലാഹോറില്‍ വച്ച് തൂക്കിലേറ്റിയത്. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തി, ജോണ്‍ സൗണ്ടര്‍ എന്ന പൊലീസുകാരനെ വധിച്ചു എന്നിവയായിരുന്നു പ്രധാനമായും ചുമത്തപ്പെട്ട കുറ്റം.

ഭഗത് സിംഗിനെതിരായ എഫ്.ഐ.ആറിന്റെ പകര്‍പ്പും ഖുറേഷി ഹാജരാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഉടന്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഖുറേഷി കോടതിയെ സമര്‍പ്പിച്ചത്.

We use cookies to give you the best possible experience. Learn more