| Thursday, 25th October 2018, 6:45 pm

പി.കെ ശ്രീമതിയ്‌ക്കെതിരെ മോശം പരാമര്‍ശം; സംഘപരിവാര്‍ പ്രചാരകന്‍ ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പി.കെ ശ്രീമതി എം.പിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഘപരിവാര്‍ പ്രചാരകന്‍ ഡോ.ബി ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ പ്രസംഗം സാമൂഹ്യ സ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രചരിപ്പിച്ചതിന് 32 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സി.പി.ഐ.എം പത്തനംതിട്ടയില്‍ നടത്തിയ സ്ത്രീ കൂട്ടായ്മയില്‍ പി.കെ. ശ്രീമതി നടത്തിയ പ്രസംഗത്തിനെതിരെ ആയിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. ഉദയഭാരതം എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് ഗോപാലകൃഷ്ണന്‍ ശ്രീമതി എം.പിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.

ALSO READ: ശബരിമല സംഘര്‍ഷം: 1407 പേര്‍ അറസ്റ്റില്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടറും എഴുത്തുകാരനും സംഘപരിവാര്‍ ആശയങ്ങളുടെ പ്രചാരകനുമാണ് ഗോപാലകൃഷ്ണന്‍. നേരത്തെ മുസ്‌ലീം വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഗോപാലകൃഷ്ണനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുസ്‌ലിങ്ങള്‍ പന്നികളെപ്പോലെ പെറ്റുകൂട്ടുന്നവരാണ് എന്നായിരുന്നു വിവാദ പരാമര്‍ശം.

അതേസമയം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളില്‍ 1407 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 258 കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളാണ് അറസ്റ്റിലായവരില്‍ ഏറെയും. എറണാകുളം റൂറലില്‍ നിന്ന് 75 പേരെയും തൃപ്പൂണിത്തുറയില്‍ നിന്ന് 51 പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more