| Tuesday, 30th October 2018, 8:52 pm

ഫോണ്‍ ഓര്‍ഡര്‍ ചെയ്തിട്ട് കിട്ടിയത് സോപ്പ്; ആമസോണ്‍ ഇന്ത്യാ തലവനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നോയിഡ: ആമസോണില്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത വ്യക്തിക്ക് സോപ്പ് കിട്ടിയ സംഭവത്തില്‍ ആമസോണ്‍ ഇന്ത്യാ തലവനെതിരെ കേസ്. ഗ്രേറ്റര്‍ നോയിഡയിലെ ബിസ്‌റഖ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ആമസോണ്‍ വെബ്‌സൈറ്റില്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത തനിക്ക് ഒക്ടോബര്‍ 27ന് സോപ്പാണ് കിട്ടിയതെന്ന് പരാതി നല്‍കിയയാള്‍ പറഞ്ഞു.

ആമസോണ്‍ ഇന്ത്യ തലവന്‍ അമിത് അഗര്‍വാളിന് പുറമെ ലോജിസ്റ്റിക്ക്‌സ് സ്ഥാപനമായ ദര്‍ഷിത പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ പ്രദീപ് കുമാര്‍, രവീഷ് അഗര്‍വാള്‍, ഡെലിവറി ബോയി അനില്‍ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഐ.പി.സി 420, 406 120 (ബി) വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രൊഡക്ട് മാറി കൊടുത്തത് ആമസോണും സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിക്കാരന് പണം തിരികെ നല്‍കുമെന്നും ആമസോണ്‍ അറിയിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more