കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഹനാനെതിരെ വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ അന്വേഷണം കൊച്ചി സിറ്റി പൊലീസിന്. ഇന്ന് വൈകീട്ടോടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും.
സോഷ്യല്‍ മീഡിയ വഴി ഹനാനെ അപമാനിച്ച എല്ലാവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സൈബര്‍ പൊലസിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം.
നേരത്തെ സംഭവത്തില്‍ കേസെടുക്കണമെന്ന് മുഖ്യമന്ത്രി, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഹനാന് സംരക്ഷണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടറോട് നിര്‍ദ്ദേശിച്ചിരുന്നു.
ഹനാനെതിരെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയതില്‍ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
അതേസമയം, സര്‍ക്കാരിന്റെ പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് ഹനാന്‍ പ്രതികരിച്ചു.
“സ്വന്തമായി ഒരു റേഷന്‍കാര്‍ഡ് പോലുമില്ലാത്ത എനിക്ക് സര്‍ക്കാര്‍ കൂടെയുണ്ടെന്നത് ആശ്വാസമാണ്. സര്‍ക്കാര്‍ കൂടെയുണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ തന്നെ നടപടിയെടുക്കുന്നതില്‍ കൂടുതല്‍ കരുത്ത് തോന്നുന്നു.
ALSO READ: ഇവള്‍ സിഫിയ; സ്വന്തം ജീവിതത്തിന് മാത്രമല്ല; അപരന് വേണ്ടിയും പോരാടുന്നവള്‍
എല്ലാ പിന്തുണയും അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി സര്‍ ഇട്ട പോസ്റ്റുകണ്ടിരുന്നു. സന്തോഷം തോന്നി. പോയ വഴി മറക്കുന്ന ആളല്ല ഞാന്‍. എനിക്ക് മീന്‍കച്ചവടം തുടരണം.
നിയമം നിയത്തിന്റെ വഴിക്ക് പോകണമെന്നാണ് ആഗ്രഹം. സോഷ്യല്‍ മീഡിയ വഴി അപമാനിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുക്കുമെന്നറിഞ്ഞു. ഒരു പരാതി നല്‍കാനോ അതിന് പിറകേ പോകാനോ ഈ അവസ്ഥയില്‍ എനിക്ക് കഴിയില്ല. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകട്ടെയെന്നാണ് ആഗ്രഹിക്കുന്നത്- ഹനാന്‍ പറയുന്നു.
WATCH THIS VIDEO: