ഫോണ്‍കെണി വിവാദം: എ.കെ ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുക്കാന്‍ കോടതി നിര്‍ദേശം
Kerala
ഫോണ്‍കെണി വിവാദം: എ.കെ ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുക്കാന്‍ കോടതി നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th May 2017, 11:49 am

കൊച്ചി : ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുക്കാനാണ് സി.ജെ.എം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ശശീന്ദ്രനെതിരെ ഫോണ്‍കെണി ആരോപണം ഉയര്‍ത്തി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുക്കാന്‍ ഉത്തരവിട്ടത്. പരാതി നല്‍കാനായി മന്ത്രിയെ സമീപിച്ച തന്നെ ശശീന്ദ്രന്‍ ഫോണ്‍വഴി അധിക്ഷേപിച്ചു എന്നു ചൂണ്ടിക്കാട്ടി യുവതി കോടതിയില്‍ പരാതി നല്‍കിയിരുന്നു.

മൂന്ന് സാക്ഷിമൊഴികളും പരാതിക്കൊപ്പമുണ്ടായിരുന്നു. പരാതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി ശശീന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.


Must Read: മലയാളിയ്ക്ക് ഇവിടെ മാത്രമല്ലാ അങ്ങ് സ്‌പെയിനിലുമുണ്ടെടാ പിടി; ഡാനി ആല്‍വ്‌സിന്റെ ഫോട്ടോയില്‍ കുരുങ്ങിയ ‘മലപ്പുറത്തുകാരന്‍ കാമുകനെ’ തേടി സോഷ്യല്‍ മീഡിയ


ഇതുസംബന്ധിച്ച് കോടതി ശശീന്ദ്രന് നോട്ടീസ് നല്‍കും. തുടര്‍ന്നാണ് മേല്‍ നടപടികളുണ്ടാവുക.

പരാതി നല്‍കാനെത്തിയ യുവതിയെ ഫോണ്‍വഴി അധിക്ഷേപിച്ചു എന്നാരോപിച്ച് മംഗളം ചാനലാണ് മന്ത്രി സംസാരിക്കുന്നതിന്റെ ഓഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കിയ സംഭവത്തില്‍ ചാനല്‍ മേധാവിയടക്കം എട്ടുപേര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റുള്‍പ്പെടെയുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്തിരുന്നു.